Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dangerous Threat

Kannur

അ​പ​ക​ട​ഭീ​ഷ​ണിയായി കോ​ട്ടൂ​രി​ലെ ഗ​ർ​ത്തം

ശ്രീ​ക​ണ്ഠ​പു​രം: റോ​ഡി​നോ​ട് ചേ​ർ​ന്ന ഗ​ർ​ത്തം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ശ്ര​ദ്ധ ഒ​ന്ന് തെ​റ്റി​യാ​ൽ കു​ഴി​യി​ൽ വീ​ഴും. ത​ളി​പ്പ​റ​മ്പ് -ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ട്ടൂ​രി​ലാ​ണ് കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ റോ​ഡി​നോ​ട് ചേ​ർ​ന്ന് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. നൂ​റ് ക​ണ​ക്കി ന് ​വാ​ഹ​ന​ങ്ങ​ൾ നി​ത്യേ​ന ക​ട​ന്ന് പോ​കു​ന്ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് ന​ൽ​കു​ക​യോ ശ്ര​ദ്ധ മാ​റു​ക​യോ ചെ​യ്താ​ൽ വാ​ഹ​നം കു​ഴി​യി​ൽ പോ​കും.

വ​ലി​യ അ​പ​ക​ട സാ​ഹ​ച​ര്യ​മാ​ണ് ഈ ​ഗ​ർ​ത്തം സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ഭീ​ഷ​ണി​യാ​കു​ന്നു. കൊ​ട്ടി​യൂ​ർ തീ​ർ​ഥാ​ട​ക​രും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ളും ധാ​രാ​ള​മാ​യി ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​റു​ണ്ട്.

അ​പ​ക​ടം സൂ​ചി​പ്പി​ക്കു​ന്ന മു​ൻ ക​രു​ത​ൽ ഒ​ന്നും ത​ന്നെ ഇ​വി​ടെ ഇ​ല്ല. നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല ആ​യ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ഈ ​കു​ഴി നി​ക​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up